കടൽമണൽ ഖനനം കൊള്ള.ഉപേക്ഷിക്കണമെന്ന് കെ.സുധാകരൻ എംപി.

കടൽമണൽ ഖനനം കൊള്ള.ഉപേക്ഷിക്കണമെന്ന് കെ.സുധാകരൻ എംപി.
Mar 22, 2025 06:22 PM | By PointViews Editr

കടല്‍മണല്‍ ഖനനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തേക്കു നീട്ടിവെക്കുന്നതിന് പകരം ഖനനം ഉപേക്ഷിക്കുവാൻ സർക്കാർ തയ്യാറാവണം.കേന്ദ്രസര്‍ക്കാര്‍ ഖനന നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ പിണറായി സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശബ്ദതയാണ് കേരളത്തെ ഭയപ്പെടുത്തുന്നത്. കേന്ദ്ര ധനമന്ത്രിയുമായി പിണറായി വിജയൻ കേരള ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയില്‍ കടല്‍മണല്‍ ഖനനത്തെ പറ്റിയുള്ള വിഷയങ്ങൾ കടന്നുവന്നതായി അറിവില്ല. ആശാ വര്‍ക്കര്‍മാരുടെ സമരം പോലുളള തീവ്രമായ വിഷയങ്ങളും ചര്‍ച്ചയില്‍ ഉണ്ടായില്ല. ബിജെപി - സിപിഎം ബന്ധം ഊട്ടിയുറപ്പിക്കുന്ന ഡീലുകളാണ് നടന്നത് എന്ന പ്രചാരണമാണ് ശക്തം.


കടല്‍ മണല്‍ ഖനനത്തിനെതിരേ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതിന് ശേഷം കടല്‍ മണല്‍ ഖനനം നിര്‍ത്തിവയ്പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. രാജ്യത്ത് ലഭിക്കുന്ന ഇല്‍മനൈറ്റിന്റെ 80 ശതമാനം കേരള തീരത്താണ്. സ്വകാര്യ കമ്പനികളെ കൂട്ടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ധാതുക്കൊള്ളയുടെ പങ്കുപറ്റിയുള്ള സാമ്പത്തിക നേട്ടമാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം.


തീരദേശ പരിപാലന നിയമം കര്‍ക്കശമാക്കി പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കൂര പണിയാന്‍ പോലും അനുമതി നിഷേധിക്കുന്ന സര്‍ക്കാരാണ് കൂടിയാലോചനകളില്ലാതെയും, പാരിസ്ഥിതിക പഠനം നടത്താതെയും മുന്നോട്ടു പോവുന്നത്. ടെണ്ടര്‍ ലഭിക്കുന്ന കമ്പനി പാരിസ്ഥിതിക പഠനം നടത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കള്ളനെ കാവലേൽപ്പിക്കുന്നത്

പോലെയാണ്.


മത്സ്യത്തൊഴിലാളികള്‍ മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയിലാണ്. രാജ്യത്തെ ഏറ്റവും സമൃദ്ധമായ മത്സ്യ കേന്ദ്രമായ കൊല്ലം കടല്‍പ്പരപ്പിന്റെ വലിയൊരു ഭാഗം നിര്‍ദ്ദിഷ്ട ഖനന മേഖലയിലാണ്. നാല് പതിറ്റാണ്ടിലേറെയായി പ്രാദേശിക മത്സ്യബന്ധന വ്യവസായത്തിന്റെ കേന്ദ്രമായ ഇവിടത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ കൊല്ലം പരപ്പിന് നാശമുണ്ടാക്കുമെന്ന് കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഈ വസ്തുതകൾ നിലനിൽക്കെ കടല്‍ മണല്‍ കൊള്ളയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ ആ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ കോൺഗ്രസ് അനുവദിക്കില്ല.

MP K. Sudhakaran wants to abandon sea sand mining.

Related Stories
കാണാതായവരുടെ ലിസ്റ്റായി

Apr 3, 2025 08:54 AM

കാണാതായവരുടെ ലിസ്റ്റായി

കാണാതായവരുടെ...

Read More >>
യുഡിഎഫ് ഫോറസ്റ്റ്  ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും നടത്തുന്നു

Apr 3, 2025 06:45 AM

യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും നടത്തുന്നു

യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും...

Read More >>
വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ സമരമെന്നറിയുക.

Apr 1, 2025 04:17 PM

വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ സമരമെന്നറിയുക.

വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ...

Read More >>
39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം നൽകി.

Mar 31, 2025 10:17 PM

39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം നൽകി.

39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം...

Read More >>
ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ വിജയമായി.

Mar 31, 2025 03:19 PM

ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ വിജയമായി.

ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ...

Read More >>
സിനിമയിലെ കലാപം കണ്ടപ്പോൾ ചെയ്തത് തങ്ങളാണെന്ന സ്വയം ബോധ്യം വന്നതാണ് സംഘപരിവാരങ്ങളുടെ പ്രശ്നമെന്ന് കെ.സുധാകരൻ എംപി.

Mar 30, 2025 04:23 PM

സിനിമയിലെ കലാപം കണ്ടപ്പോൾ ചെയ്തത് തങ്ങളാണെന്ന സ്വയം ബോധ്യം വന്നതാണ് സംഘപരിവാരങ്ങളുടെ പ്രശ്നമെന്ന് കെ.സുധാകരൻ എംപി.

സിനിമയിലെ കലാപം കണ്ടപ്പോൾ ചെയ്തത് തങ്ങളാണെന്ന സ്വയം ബോധ്യം വന്നതാണ് സംഘപരിവാരങ്ങളുടെ പ്രശ്നമെന്ന് കെ.സുധാകരൻ...

Read More >>
Top Stories